ഉപ്പളയിൽ രണ്ടുവയസുകാരൻ കക്കൂസ് കുഴിയിൽ വീണ് മരിച്ചു




ഉപ്പള: ഉപ്പളയിൽ രണ്ടുവയസുകാരൻ

കക്കൂസ് കുഴിയിൽ വീണ് മരിച്ചു. ഉപ്പള

ഡോക്ടർ ഹോസ്പിറ്റലിന് സമീപത്തെ

അബ്ദുൽസമദിന്റെ മകൻ അബ്ദുൽ

റാൻ സഹദാദ് (രണ്ട്) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ്

സംഭവം. വീടിന്റെ പിറകുവശത്തുള്ള

കക്കൂസ് കുഴിയിലാണ് സഹദാദ് വീണത്.

കുഴിയുടെ ഒരു ഭാഗത്ത് സ്ലാബ് അടർന്ന്

വീണിരുന്നു. ഇതിനിടയിലൂടെ

നടന്നുപോകുമ്പോഴാണ് കുട്ടി കക്കൂസ്

കുഴിയിൽ വീണത്. ഉപ്പളയിൽ നിന്നെത്തിയ

ഫയർഫോഴ്സ് സംഘം ഉടൻ തന്നെ

സഹദാദിനെ പുറത്തെടുത്ത് ഉപ്പളയിലെ

സ്വകാര്യാസ്പത്രിയിലേക്ക്

കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസും

സ്ഥലത്തെത്തി.

Post a Comment

Previous Post Next Post