മഞ്ചേരിയിൽ ബൈക്കിന് പിന്നില്‍ കാറിടിച്ച്‌ ഒന്നര വയസ്സുകാരി മരിച്ചു


മലപ്പുറം  മഞ്ചേരി: എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച്‌ ഒന്നര വയസ്സുകാരി മരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്.

അപകടത്തില്‍ ജസീലിനും ഭാര്യ ജസീലക്കും നിസ്സാര പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.


വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. ജസീലയുടെ കുട്ടശ്ശേരിയിലെ വീട്ടില്‍നിന്ന് വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന ഇന്നോവ കാര്‍ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇതോടെ ജസ ബൈക്കില്‍നിന്ന് തെറിച്ചുവീണു. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരന്‍: ജിഷാന്‍.

Post a Comment

Previous Post Next Post