ജിദ്ദയിലെ വാഹനാപകടത്തിൻ മലപ്പുറം സ്വദേശി മരണപ്പെട്ടു



ജിദ്ദ: വാഹനമിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കർ (53) ആണ് മരിച്ചത്. ദീർഘകാലമായി ജിദ്ദ ഹയ്യ് അന്നഈമിൽ പൊടിമിൽ ജീവനക്കാരനായിരുന്നു. മില്ലിന് മുമ്പിൽ വെച്ച് നിർത്തിയിട്ട വാഹനം പിറകോട്ടെടുക്കുന്നതിനിടെ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.


പരേതരായ നെച്ചി തടത്തിൽ മുഹമ്മദിന്റെയും നൂറേങ്ങൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കൾ: സൽമാൻ ഫാരിസ്, ഷംനാദ്. ഇരുവരും വിദ്യാർത്ഥികളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി  മൃതദേഹം ഇന്ന് മിബ്  നമസ്കാരാനന്തരം ഹയ്യ് അൽ

ഫൈഹയിലെ മസ്ജിദ് റഹ്മാനിയ്യയിൽ

ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി

വെൽഫെയർ വിങ് കോർഡിനേറ്റർ

ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു



Post a Comment

Previous Post Next Post