കോഴിക്കോട് നാദാപുരത്ത്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുഴമൂലയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പറമ്പത്ത് ഇസ്മായിൽ (45) ആണ് സംഭവം സ്ഥലത്തു തന്നെ മരണപ്പെട്ടത്. ബൈക്കിന് പിന്നിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തു(55)ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വാണിമേല്‍ പുഴമൂലയില്‍ സഹോദരിയുടെ മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ വിലങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മാഈല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: മറിയം. ഭാര്യ: റംല കുറുവന്തേരി. മക്കൾ: മുഹമ്മദ് അദ്നാൻ, ഫാത്തിമ. സഹോദരങ്ങൾ: അമ്മദ്, പാത്തു, ആയിഷ, മൈമുനത്ത്, സൗദ, ഖദീജ