വളാഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 


 മലപ്പുറം വളാഞ്ചേരി കാവുംപുറം ബ്ലോക്ക് റോഡിനു സമീപം കെ.ആർ പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കാവുംപുറം ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിനു പിറകിൽ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന വെങ്ങാട് സ്വദേശികളായ രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയിൽ റോഡിനു സമീപത്തെ മതിലും തകർന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.അതേസമയം ഇരുവാഹനങ്ങളും അമിത വേഗതയിൽ പാഞ്ഞെത്തുകയായിരുന്നുവെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു. KL55 AD 4274 എന്ന നമ്പരിലുള്ള കാറും KL 55 AC 8491നമ്പരിലുള്ള ബൈക്കുമാണ് അപകടത്തിൽ പെട്ടത്.

Post a Comment

Previous Post Next Post