ദേശീയപാതയിൽ മലപ്പുറം കോട്ടക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് ഗുഡ്സ് പിക്കപ്പ് വാൻ ഓട്ടോയിലിടിച്ച് ഏഴ് വയസ്സായ കുട്ടി മരിച്ചു. കാടാമ്പുഴ സ്വദേശിയായ വലിയപീടിയേക്കാൾ സയ്യിദ് സലാഹുദ്ധീൻ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഷംവീൻ (7)ണ് മരിച്ചത്. സ്വലാഹുദ്ദീൻ തങ്ങൾ, ഭാര്യ സൈദാ ബീവി, അബ്ദുറഹ്മാൻ തങ്ങൾ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കോട്ടക്കൽ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.

