തൊടുപുഴ കൊല്ലപ്പള്ളിക്ക് സമീപം വാഹനാപകടം; കാറും ഗ്യാസ് കയറ്റിയ വന്ന മിനി ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.


 പാലാ തൊടുപുഴ റൂട്ടിൽ

കൊല്ലപ്പള്ളിയിൽ

ഗ്യാസ് കയറ്റി വന്ന

മിനി ലോറിയും കാറും കൂട്ടിയിടിച്ച് 4

പേർക്ക് പരിക്ക്. കൊല്ലപ്പള്ളി പഴയ

തീയേറ്ററിന് സമീപമാണ്

അപകടമുണ്ടായത്. നിയന്ത്രണം

നഷ്ടപ്പെട്ട കാർ ഗ്യാസ് വണ്ടിയിൽ

വന്നിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികരായ

യുവതികൾക്കും

പരിക്കേറ്റത്. ഇവരിലൊരാൾ

ഗർഭിണിയാണ്. പരിക്കേറ്റവരെ

മൂന്നു

ഡ്രൈവറിനുമാണ്

പ്രവിത്താനം ആശുപത്രിയിൽ എത്തിച്ച

ശേഷം പ്രാഥമിക ശുശ്രൂഷ നല്കി മാർ

സ്ലീവാ മെഡിസിറ്റിയിലേക്ക്

കൊണ്ടുപോയി. ഉച്ചക്ക് 2.30 ഓടെയാണ്

പാലായിൽ നിന്നും വന്ന ഗ്യാസ് ലോറിയും

തൊടുപുഴ നിന്നും വന്ന

കാറും തമ്മിൽ കൂട്ടിയിടിച്ച്

അപകടമുണ്ടായത്.

കാറിൽ നാല് പേരായിരുന്നു

ഉണ്ടായിരുന്നത്. കാർ നിശ്ശേഷം

തകർന്നിട്ടുണ്ട്. അപകടമുണ്ടായ ഉടനെ

ഓടിക്കൂടിയ നാട്ടുകാർ ഒരാളെ

പുറത്തെടുത്തു.

എന്നാൽ ഗർഭിണിയായ സ്ത്രീ

അടക്കമുള്ളവർ അകത്ത് കുടുങ്ങി

കിടക്കുകയായിരുന്നു .നാട്ടുകാർ

വിവരമറിയിച്ചതിനെ തുടർന്ന്

പോലീസും ഫയർ ഫോഴ്സും

എത്തി കാർ വെട്ടി പൊളിച്ച്

പരിക്കേറ്റവരെ

പുറത്തെടുക്കുകയായിരുന്നു.

ഏകദേശം അരമണിക്കൂറോളം

പരിക്കേറ്റവർ കാറിൽ കുടുങ്ങി

കിടന്നെങ്കിലും പോലീസിന്റെയും, ഫയർ

ഫോഴ്സിന്റെയും, നാട്ടുകാരുടെയും

സമയോചിതമായ നടപടി മൂലം

പരിക്കേറ്റവരെ

പുറത്തെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post