ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ അപകടം: മൂന്നു പേർക്ക് പരിക്ക്.

 


ശബരിമല: മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്നതിനിടെ, പൊട്ടി അപകടം. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ.ആർ. ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 

        മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ജയകുമാറിനും, അമലിനുമാണ് കൂടുതൽ പരിക്ക്.


Post a Comment

Previous Post Next Post