ചേലക്കരയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസ് ഡ്രൈവര്‍ മരിച്ചു



ത‍ൃശൂര്‍: ചേലക്കരചയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസ് ഡ്രൈവര്‍ മരിച്ചു. മേക്കാട്ടില്‍ ബസിലെ ഡ്രൈവറായ മങ്ങാട് മങ്ങാട്ട്കളത്തില്‍ സലിം (44) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബസ് പാര്‍ക്ക് ചെയ്ത ശേഷം പങ്ങാരപ്പിള്ളിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം.


വരുന്ന വഴിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഡോറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ചേലക്കര ആശുപത്രിയിലും തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷെമീറ, മക്കള്‍: ഹിഷാം, ഹാഷിം.

Post a Comment

Previous Post Next Post