കാസർകോട് ലോറിയും മീൻ കയറ്റി വന്ന ലോറിയും കൂട്ടി ഇടിച്ച് മലപ്പുറം കരുവാൻ കല്ല് സ്വദേശി മരണപ്പെട്ടു മറ്റ്‌ രണ്ട് പേർക്ക് പരിക്ക്

കാസർകോട് ഉദുമ മേല്‍പറമ്ബ്: കെ എസ് ടി പി റോഡില്‍ ലോറികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കട്ടക്കാലില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേകറി സാധനങ്ങള്‍ എടുക്കാന്‍ വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.


ബേകറി ലോറി ഡ്രൈവര്‍ മലപ്പുറം കരുവാൻ കല്ല് BBC ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹ്‌മദിന്റെ മകന്‍ ടികെ ശബീര്‍ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനര്‍ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീന്‍ ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.

കൂട്ടിയിടിയില്‍ ലോറികള്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേല്‍പറമ്ബ് സിഐ ടി ഉത്തംദാസിന്‍്റെ നേതൃത്വത്തിലുള്ള മേല്‍പറമ്ബ് പൊലീസും അഗ്നിരക്ഷാസേനയും ലോറി വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. പുറത്തെടുക്കുമ്ബോഴേക്കും ശബീര്‍ അലി മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post