തെങ്ങ് ദേഹത്തുവീണ് ഗൃഹനാഥൻ മരണപ്പെട്ടു



 വയനാട്   പുൽപ്പള്ളി    തെങ്ങ് ദേഹത്തുവീണ്

ഗൃഹനാഥൻ മരണപ്പെട്ടു

വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടി

മാറ്റുന്നതിനിടെ ഗൃഹനാഥൻ മരണപ്പെട്ടു. എരിയപള്ളി നെല്ലിമണ്ണിൽ രാജൻ (52) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൽപറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്കു

കൊണ്ടുപോകുന്നതിനിടയിൽ ചുരത്തിലെ  ഗതാഗത കുരുക്കിനെ തുടർന്ന് ആശുപത്രിയിലെത്താൻ താമസം നേരിട്ടതായി ബന്ധുക്കൾ

പറഞ്ഞു. ബി.ജെ.പി. പ്രാദേശിക നേതാവായി

രുന്ന രാജൻ, പുൽപ്പള്ളി താഴെ അങ്ങാടിയിൽ

ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ

വസന്ത.


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post