വയനാട്ടില്‍ ബൈക്കിടിച്ച്‌ കാല്‍നടയാത്രികന്‍ മരിച്ചു



കല്‍പ്പറ്റ: വയനാട്ടില്‍ കാല്‍നടയാത്രികന്‍ ബൈക്കിടിച്ച്‌ മരിച്ചു. പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബാങ്കിന് സമീപമായിരുന്നു അപകടം. 

ഏച്ചോം അടിമാരിയില്‍ ജെയിംസ് (61) ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജെയിംസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ കമ്ബളക്കാട്ടെയും കല്‍പ്പറ്റയിലെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ലാലി. മകന്‍: ദിപിന്‍.

തിങ്കളാഴ്ച പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍റെ വിരല്‍ അറ്റിരുന്നു.


ഞായറാഴ്ചയും ഏച്ചോം - പള്ളിക്കുന്ന് റോഡില്‍ അപകടമുണ്ടായി. ഈ അപകടത്തില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ കാല്‍നട യാത്രികന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post