കുറ്റ്യാടി ചുരം റോഡില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചു അപകടംകുറ്റ്യാടി: വയനാട് ഭാഗത്തുനിന്ന് വിനോദയാത്രക്കാരുമായി ചുരമിറങ്ങിവന്ന ട്രാവലര്‍ നിയന്ത്രണംവിട്ട് ചരക്കുലോറിയിലിടിച്ചു.

കക്കട്ടില്‍ ഭാഗത്തേക്ക് വരുകയായിരുന്നു. ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചാത്തങ്കോട്ടുനടക്ക് സമീപം രാത്രിയിലാണ് അപകടം. വളവുകള്‍ ഇറങ്ങിയാല്‍ ചുരം കഴിഞ്ഞെന്ന ധാരണയില്‍ ഡ്രൈവര്‍മാര്‍ വാഹനം സാധാരണ വേഗത്തിലാക്കുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പോരാത്തതിന് റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല. ഒരുമാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ അപകടമാണ്. കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിച്ച സംഭവവും ചരക്കുകയറ്റിയ ലോറി വൈദ്യുതിക്കാലിലിടിച്ച്‌ മറിഞ്ഞ സംഭവവുമാണുണ്ടായത്. താമരശ്ശേരി ചുരംറോഡിനെ അപേക്ഷിച്ച്‌ കുറ്റ്യാടി ചുരത്തിന്റെ നിര്‍മാണം ശാസ്ത്രീയമല്ലാത്തതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണം.

Post a Comment

Previous Post Next Post