ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം : തിരുവല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. ബൈക്ക് എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിയിൽ കുരുങ്ങിയ ബൈക്ക് 200 മീറ്റർ വലിച്ചു കൊണ്ടുപോയി. ഇതോടെ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്. ഈ പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണത്തിലെ അപാകതകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെ അപകടം പതിവായിരിക്കുകയാണ്.

Post a Comment

Previous Post Next Post