മേല്‍ക്കൂര നിര്‍മാണത്തിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു



വയനാട്  തൃശ്ശിലേരി വരിനിലം നെടിയാനിക്കല്‍ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30-ഓടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുമ്പോള്‍ വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു. കൂടെയുണ്ടായിരുന്നവര്‍ അറിയച്ചതിനെ തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് ആംബുലന്‍സ് എത്തിയാണ് അജിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വരിനിലത്തെ നെടിയാനിക്കല്‍ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനാണ് അജിന്‍. സഹോദരി: അര്‍ച്ചന.


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post