തൃശ്ശൂർ ചേലക്കര: പഴയന്നൂര്‍ വെണ്ണൂരില്‍ തെങ്ങില്‍ നിന്ന് വൈദ്യുത ലൈനിലേക്ക് വീണയാള്‍ മരിച്ചു. വെണ്ടേക്കന്‍പറമ്ബ് കുളമ്ബ് തേപ്പാല സണ്ണി (61) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തേങ്ങയിടാന്‍ തെങ്ങില്‍ കയറിയപ്പോള്‍ ലൈനിലേക്ക് വീഴുകയായിരുന്നു. വീടിന് സമീപമുള്ള വ്യക്തിയുടെ പറമ്ബില്‍ തേങ്ങയിടാനായി തെങ്ങ് കയറുന്ന യന്ത്രവുമായി കയറിയപ്പോഴാണ് ലൈനിലേക്ക് വീണത്. സണ്ണി പിടിച്ച ഉണങ്ങിയ തെങ്ങിന്‍പട്ട അടര്‍ന്ന് തെങ്ങിനു സമീപമുള്ള 11 കെ.വി. വൈദ്യുത ലൈനില്‍ വീഴുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ ഉടന്‍ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പഴയന്നൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം സംസ്കാരം നടത്തി. ഭാര്യ: സാലി. മക്കള്‍: സ്നേഹ, ബിബിന്‍.
