സ്കൂടറില്‍ കാറിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം



 മംഗ്ളുറു:  ഷിവമോഗ്ഗയില്‍ നിന്ന് സാഗരയിലേക്ക് സ്കൂടര്‍ ഓടിച്ച്‌ പോവുകയായിരുന്ന യുവതി ദേശീയ പാതയില്‍ നെഡറവള്ളിയില്‍ കാറിടിച്ച്‌ തല്‍ക്ഷണം മരിച്ചു.

ഷിവമോഗ്ഗ സിറ്റി സെന്റര്‍ മോളില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭദ്രാവതി സ്വദേശി കെവി ശ്രുതിയാണ് (23) അപകടത്തില്‍ പെട്ടത്.


അമിത വേഗത്തില്‍ വന്ന കാര്‍ സ്കൂടര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു

Post a Comment

Previous Post Next Post