തിരുവനന്തപുരം : മരപ്പാലം-മുട്ടട റോഡില്‍ അതിവേഗത്തിലെത്തിയ കാര്‍ വൈദ്യുതത്തൂണിലിടിച്ച് കീഴ്‌മേല്‍ മറിഞ്ഞു.
കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. കയറ്റം കയറിവന്ന കാര്‍ നിയന്ത്രണംവിട്ട് ആദ്യം ഒരു വൈദ്യുതത്തൂണിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു.
തുടര്‍ന്ന് കാര്‍ നിരങ്ങിനീങ്ങി മറ്റൊരു വൈദ്യുതത്തൂണില്‍ ഇടിക്കുകയായിരുന്നു. ബാറ്ററി ഭാഗത്തുനിന്ന് തീ ഉയര്‍ന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് വേഗം അണച്ചു. വൈദ്യുതത്തൂണ്‍ ഒടിഞ്ഞ് വൈദ്യുതിത്തടസ്സവുമുണ്ടായി.
