മംഗ്ളുരു കാവേരി നദിയില്‍ കൂട്ലൂരില്‍ രണ്ടു കുരുന്നുകള്‍ മുങ്ങിമരിച്ചു.
കൂട്ലൂര്‍ ഗ്രാമവാസികളായ കൂലിത്തൊഴിലാളി നാഗരാജിന്റെ മകന്‍ പൃഥ്വി (ഏഴ്), ഓടോറിക്ഷ ഡ്രൈവര്‍ സതീഷിന്റെ മകന്‍ പ്രജ്വല്‍ (നാല്) എന്നിവരാണ് അപകടത്തില്‍ പെട്ടത്.
വീടിനടുത്ത സര്‍കാര്‍ സ്കൂളില്‍ രണ്ടില്‍ പഠിക്കുന്ന പൃഥ്വിയും അങ്കണവാടിയില്‍ പോവുന്ന പ്രജ്വലും നദിക്കരയിലെ മാന്തോപ്പില്‍ നിന്ന് മീന്‍പിടിക്കാന്‍ എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പൃഥ്വിയുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തി. പ്രജ്വലിന്റെ മൃതദേഹം മുങ്ങിയെടുത്തു. കാല്‍വഴുതി വീണതാവാം എന്ന് പൊലീസ് പറഞ്ഞു.