ആവളയില്‍ സ്കൂള്‍ബസ് അപകടത്തില്‍ 13 പേര്‍ക്ക് പരിക്ക്കോഴിക്കോട്  പേരാമ്പ്ര   ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്കും 12 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

ഡ്രൈവര്‍ ആവള നാഗത്ത്കണ്ടി രവീന്ദ്രന്‍ (55), വിദ്യാര്‍ഥികളായ എടവരാട് കുന്നത്ത് ആയിഷ റിഫ, കുന്നത്ത് മീത്തല്‍ അസ്മിന, നടുക്കണ്ടി മീത്തല്‍ റിഫ ഫാത്തിമ, കുളമുള്ളതില്‍ അനാമിക.


കണ്ടി മണ്ണില്‍ മുഹമ്മദ് മിഹാല്‍, എടവത്ത് മീത്തല്‍ സിനാന്‍, കാമ്ബ്രത്ത് റന മെഹറിന്‍, കുട്ടോത്ത് സ്വദേശികളായ രയരോത്ത് കുന്നുമ്മല്‍ അശ്വിന്‍, പോന്തേരി ജിസി, പറമ്ബത്ത് സിയ, പൂവിലോത്ത് മെഹദിയ, മുക്കില്‍ ഫിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികള്‍ പേരാമ്ബ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലും ചികിത്സ തേടി.


ഡ്രൈവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ വീടുകളില്‍നിന്ന് വിദ്യാര്‍ഥികളെയും കയറ്റി സ്കൂളിലേക്ക് വരുമ്ബോള്‍ ആവള ബ്രദേഴ്സ് കലാസമിതിക്ക് സമീപമാണ് അപകടമുണ്ടായത്. 


നിയന്ത്രണംവിട്ട ബസ് വൈദ്യുതി തൂണിലും ടെലിഫോണ്‍ തൂണിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മതിലും തൂണുകളും തകര്‍ന്നു. ബസിന്റെ ഒരു ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post