മണ്ണാര്‍ക്കാട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

 


 പാലക്കാട്‌  മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. തച്ചമ്പാറ അല്ലിങ്കല്‍ വീട്ടില്‍ ജമാലുദ്ദീന്‍ (60), ഭാര്യ സൗദ (54) അബ്ദുള്‍ ജലീല്‍ (36), ഭാര്യ സൗദാബി (25), രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10.30 ഓടെ ചിറക്കല്‍പ്പടി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇന്നോവയും ആള്‍ട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post