പാലക്കാട് മണ്ണാര്‍ക്കാട് കല്ലടിക്കോട് കാണാതായ ഗൃഹനാഥന്‍ കാഞ്ഞിരപ്പുഴ കനാലില്‍ മരിച്ച നിലയില്‍ . തച്ചമ്ബാറ ആലാറംപടി പുലകുന്നില്‍ സുരേഷ് കുമാറിനെയാണ് (49) ഉഴുന്ന്പറമ്ബ് ഭാഗത്ത് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ഷീറ്റ് അടിക്കുന്നതിന് റബര്‍ തോട്ടത്തില്‍ സുരേഷ് കുമാര്‍ പോയിരുന്നു.
രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ വീട്ടുകാരും പരിസരവാസികളും തോട്ടത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആളെകണ്ടെത്തിയിരുന്നില്ല . തുടര്‍ന്ന് വീട്ടുകാര്‍ കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സാധാരണ കനാലിലിറങ്ങി കുളിച്ച ശേഷമാണ് വീട്ടിലെത്താറെന്ന് പൊലീസ് പറഞ്ഞു. കല്ലടിക്കോട് പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കനാലില്‍ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു.
