നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു .

 


കോട്ടയം: എംസി റോഡിൽ അടിച്ചിറയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ മതിലിൽ ഇടിച്ചു കയറി തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു.

       തിരുവല്ല കുമ്പനാട് വെള്ളിക്കര അശോകനിവാസിൽ ഭരത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. നിയന്ത്രണം നഷ്ടമായി റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്നു പരിക്കേറ്റ് റോഡിൽ കിടന്ന ഭരതിനെ സ്ഥലത്ത് എത്തിയ ഏറ്റുമാനൂർ പൊലീസ് സംഘമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

       തെള്ളകം ഡെക്കാത്തലോണിലെ ജീവനക്കാരനാണ് ഭരത്. വിവരമറിഞ്ഞ് ഹൈവേ പെട്രോളിംങ് സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.


Post a Comment

Previous Post Next Post