വള്ളിക്കുന്നിൽ പെൺകുട്ടി ട്രയിൻ തട്ടി മരിച്ച സംഭവം: ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ



മലപ്പുറം വള്ളിക്കുന്ന് : അരിയല്ലൂരിൽ  കഴിഞ്ഞ ദിവസം  ട്രെയിൻതട്ടി വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ്

അറസ്റ്റിലായി. ചേളാരി വളപ്പിൽ

സ്വദേശി മുണ്ടൻകുഴിയിൽ

ഷിബിൻ (24)നെയാണ്

പരപ്പനങ്ങാടി പോലീസ് അറസ്റ്റ്

ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ

നാല് മണിയോടെ വള്ളിക്കുന്ന്

റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്താണ്അരിയല്ലൂർ

ദേവിവിലാസം സ്കൂളിന്

സമീപത്തെ വളയനാട്ടുതറയിൽ

സുനുഷ (17) യെ മരിച്ചനിലയിൽ

കണ്ടെത്തിയത്. മരിച്ച

പെൺകുട്ടിയുമായി

ഇഷ്ടത്തിലായിരുന്നു ഷിബിൻ. മൊബൈൽ ഫോണിൽ

പെൺകുട്ടി ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ

ചെയ്തതിന് യുവാവ് നിരന്തരം

പെൺകുട്ടിയുമായി തർക്കത്തിൽ

ഏർപ്പെട്ടിരുന്നു.

പ്രണയദിനത്തിലും തർക്കം

തുടർന്നതോടെ ഇരുവരും

പിണങ്ങി. പിണക്കം മാറ്റണമെന്ന്

ആവശ്യപ്പെട്ടിട്ടും തുടർന്നതോടെ

പെൺകുട്ടി ആത്മഹത്യ

ചെയ്യുകയായിരുന്നുവെന്ന്

പോലിസ് പറഞ്ഞു. ആത്മഹത്യാ

പ്രേരണ നൽകിയ കുറ്റത്തിന്

അറസ്റ്റ് ചെയ്ത

റിമാന്റ് ചെയ്തു.

ഇയാളെ കോടതി

കോട്ടക്കടവിലെ കോട്ടക്കുന്ന്

ഹോളി ഫാമിലി സ്കൂളിലെ പ്ലസ്റ്റു 

വിദ്യാർത്ഥിയാണ് സുനുഷ.

Post a Comment

Previous Post Next Post