തിരക്കേറിയ റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി സ്‌കൂടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യംകാസര്‍കോട്: തിരക്കേറിയ റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി സ്‌കൂടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് മൊഗറിലെ അബ്ദുല്‍ ഖാദര്‍ - ഫൗസിയ ദമ്ബതികളുടെ മകന്‍ ഫാസില്‍ തബ്ശീര്‍ (23) ആണ് മരിച്ചത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസില്‍.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വണ്‍വേ ട്രാഫികില്‍ ബദ്‌രിയ ഹോടെലിന് സമീപം വെച്ചാണ് സംഭവം. ഉടന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്നില്‍ പോവുകയായിരുന്ന മറ്റൊരു വാഹനം ബ്രെകിട്ടപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കെഎസ്‌ആര്‍ടിസി ബസിന്റെ പിന്‍ചക്രത്തിനടിയില്‍ പെടുകയായിരുന്നു.

വിവരം അറിഞ്ഞു കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെ എസ് ആര്‍ ടി സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങള്‍: തമീം, ത്വാഹ.

Post a Comment

Previous Post Next Post