ആലംകോട് പുളിമൂട്ടിൽകടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം ആറ്റിങ്ങൽ :ആലംകോട്

പുളിമൂട്ടിൽകടവിൽ യുവാവിന്റെ മൃതദേഹം

കണ്ടെത്തി.

   ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യ

നിവാസിൽ ശരത് ബാബു(30)വിന്റെ

മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന്

രാവിലെ 11 അര മണിയോടെയാണ്

മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ

പോലീസിന്റെ സാന്നിധ്യത്തിൽ യൂത്ത്

കോൺഗ്രസ് പ്രവർത്തകൻ കിരൺ

കൊല്ലമ്പുഴ കടവിൽ ഇറങ്ങി മൃതദേഹം

കരയ്ക്കെത്തിച്ചു. നഗരസഭ കൗൺസിലർ

ജീവൻ ലാൽ കരവാരം വൈസ് പ്രസിഡന്റ്

എന്നിവർ സ്ഥലെത്തുണ്ടായിരുന്നു. ശരത്

ബാബുവിന്റെ ബന്ധുക്കൾ എത്തിയാണ്

മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്

ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നും പ്രാഥമിക

വിവരം.

ഫെബ്രുവരി 22നു രാത്രി 12 മണിയോടെ

ഭാര്യ രമ്യയെ കുത്തിപരിക്കേൽപ്പിച്ച ശേഷം

ശരത് ബാബു ഓടി

രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ട്.

Post a Comment

Previous Post Next Post