ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആൾ തിരയിൽപ്പെട്ട് മരണപ്പെട്ടു.

 


തിരുവനന്തപുരം വർക്കല : വർക്കല ബീച്ചിൽ കുളിക്കാൻ

ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ

തിരയിൽപ്പെട്ട് മരണപ്പെട്ടു.

തമിഴ്നാട് തഞ്ചാവൂർ സ്വദേശി സെന്തിൽ

കുമാർ (47) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 6.30 മണിയോടെയാണ് 9

പേർ അടങ്ങുന്ന സംഘം കടലിൽ

കുളിക്കാൻ ഇറങ്ങിയത് .

കുളിക്കുന്നതിനിടയിൽ

സെന്തിൽ കുമാർ

തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു.

ലൈഫ് ഗാർഡുകൾ സ്ഥലത്തു തിരച്ചിൽ

നടത്തിയെങ്കിലും കണ്ടെത്താൻ

കഴിഞ്ഞിരുന്നില്ല.  ഏകദേശം 9 മണിയോടെ ഇയാളുടെ

മൃതദേഹം നോർത്ത് ക്ലിഫിൽ കരയ്ക്ക്

അടിയുകയായിരുന്നു. വർക്കല ഫയർ

ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം

മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

മലമുകളിൽ നിന്നും വടം ഉപയോഗിച്ച്

ആണ് മൃതദേഹം മുകളിലേക്ക് എത്തിച്ചത്.

50തിലധികം മീറ്റർ താഴ്ചയിൽ നിന്നാണ്

മൃതദേഹം മുകളിലേക്ക് എത്തിച്ചത്

കഴിഞ്ഞദിവസം ആണ് സുഹൃത്തുക്കളായ

9 അംഗസംഘം വർക്കല എത്തുന്നത്.

സെന്തിൽ കുമാർ തമിഴ്നാട്ടിൽ ഒരു

സ്വകാര്യ കമ്പനിയിൽ ജോലി

നോക്കുകയായിരുന്നു.  രാമമൃതം ആണ്

ഭാര്യ. രണ്ട് ആണ്മക്കൾ ആണ്

ഇദ്ദേഹത്തിന്Post a Comment

Previous Post Next Post