മുണ്ടക്കയത്ത് യുവാവ് ചെക്ക്ഡാമിൽ മുങ്ങി മരിച്ചു.

 



 കോട്ടയം മുണ്ടക്കയം: യുവാവ് ചെക്ക്ഡാമിൽ മുങ്ങി മരിച്ചു. കൂട്ടുകാരന്റെ പിതാവിൻ്റെ ശവസംസ്കാര ചടങ്ങിനെത്തിയ യുവാവാണ് വേലനിലത്തെ ചെക്ക്ഡാമിൽ മുങ്ങി മരിച്ചത്.

      ഇളങ്കാട് ടോപ്പ് വേകുന്നേൽ മോഹനന്റെ മകൻ ആഷിഷ് മോഹനൻ (18) ആണ് മരിച്ചത്. പളളിക്കത്തോട് ഐടിഐയിലെ വിദ്യാർത്ഥിയായ ആഷിഷ് സഹപാഠി യുടെ പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് വേലനിലത്ത് എത്തിയത്. ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ ആഷിഷ് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തി, മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

Previous Post Next Post