അപകടം; യുവാവ് റോഡില്‍ കിടന്നത് 20 മിനിറ്റ്കാഞ്ഞങ്ങാട്: സഹായിക്കാന്‍ ആരും തയാറാകാത്തതിനെത്തുടര്‍ന്ന് വാഹനാപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ 20മിനിറ്റോളം നടുറോഡില്‍ കിടന്നു.

ഒടയംചാല്‍ സ്വദേശി ജോബിയാണ് (43) അപകടത്തില്‍പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ച അമ്ബലത്തറയിലായിരുന്നു അപകടമുണ്ടായത്. പൂച്ച കുറകെ ചാടിയതാണ് അപകട കാരണം. 


പരിക്കേറ്റ് റോഡില്‍ കിടന്ന സ്കൂട്ടര്‍ യാത്രക്കാരന്‍ അതുവഴി വന്ന മറ്റ് വാഹനയാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.സ്വകാര്യ ഗ്യാസ് ഏജന്‍സി മാനേജറായ ജോബി (43) മംഗളൂരുവില്‍ യോഗത്തില്‍ സംബന്ധിക്കാന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു. ഏറെനേരത്തിനു ശേഷം അപകടവിവരമറിഞ്ഞെത്തിയ അമ്ബലത്തറയിലെ ഗോള്‍ഡന്‍ ബേക്കറി ഉടമ ഇല്യാസാണ് സ്വന്തം കാറില്‍ ജോബിയെ ജില്ല ആശുപത്രിയിലെത്തിച്ചത്.

Post a Comment

Previous Post Next Post