സഊദിയിൽ ഉംറ ബസ് മറിഞ്ഞ് 20 ലധികം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട് റിയാദ്: സഊദിയിൽ ബസ് മറിഞ്ഞ് 20 ലധികം  ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്. മഹായിൽ ചുരത്തിൽ മറിഞ്ഞ ബസിന്  തീപ്പിടിച്ചുവെന്നാണ് പ്രാഥമിക വിവരം.ബംഗ്ലാദേശുകാരാണ് കൂടുതലും ബസിൽ ഉണ്ടായിരുന്നത്. ഉംറക്ക് പോകുന്നവരായിരുന്നു ഇവർ എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 

ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ്,  പാക്കിസ്ഥാൻ സ്വദേശികളുമാണ് ബസിൽ കൂടുതലും ബസിൽ ഉണ്ടായിരുന്നത്. അസീറിന് വടക്ക് അഖബ ഷാറിൽ മഹായിൽ ചുരത്തിൽ മറിഞ്ഞ ബസിന് തീപ്പിടിച്ചാണ് അപകട മുണ്ടായത്. വൈകീട്ട് 5.30 നും ആറിനും ഇടയിലാണ് അപകടം. ബസിന്റെ ബ്രേക്കിന്റെ വെന്റിലേഷനാണ് അപകടത്തിന് കാരണമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 20 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പരിക്കേ 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പതിനാറ് പേരുടെ നില ഗുരുതരമാണ്.

സിവിൽ ഡിഫൻസ് ടീമുകളും റെഡ് ക്രസന്റു ബന്ധപ്പെട്ട സുരക്ഷാ അധികാരികളും അപകടസ്ഥലതെത്തി രക്ഷാ പ്രവർത്തനം നടത്തി. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ

 


Post a Comment

Previous Post Next Post