കിണറ്റിൽ വീണയാളെ അഗ്നിരക്ഷ സേന രക്ഷിച്ചു

 


വയനാട് സുൽത്താൻ ബത്തേരി കല്ലുമുക്ക് കിണർ നന്നാക്കുന്ന തിനിടെ ഭക്ഷണത്തിനു കയറുമ്പോൾ പിടിവിട്ട് കിണറ്റിൽ വീണ ആളെ സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സഹസികമായി രക്ഷപ്പെടുത്തി. കല്ലുമുക്ക് നിവാസിയായ നാല് സെന്റ് കോളനി ഖാദർ (50 ) എന്നയാളെ ആണ് സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.പി ഗോപിനാഥ് ആണ് റോപ്പിന്റെ സഹായത്തോടെ സഹസികമായി കിണറ്റിൽ ഇറങ്ങി ഇയാളെ രക്ഷിച്ചത്.സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ മാരായ ഭരതൻ പി.കെ, ഷാജി എൻ.വി, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഷിബു കെ.എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ജിജുമോൻ കെ.സി, സിജു കെ.എ,  സതീഷ് എ.ബി, ശ്രീരാജ്, അരുൺ, ഹോം ഗാർഡ് ചാണ്ടി, ബാലൻ ഷിനോജ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

.അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post