കാസർകോട് തൃക്കരിപ്പൂർ: കാസറഗോഡ് പെരിയയിൽ നിന്നും കാണാതായ യുവാവിനെ ഒളവറ കള്ള് ഷാപ്പിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ നാലേക്കറിലെ സുകുമാരൻ – രാധ ദമ്പതികളുടെ മകൻ ഏ.വി.സുജേഷി(33)നെയാണ് മരിച്ച നിലകണ്ടെത്തിയത്. അവിവാഹിതനാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ് യുവാവിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്തു പോലീസ് അന്വേഷണത്തിനിടെ മൊബെൽ ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കണ്ടെത്തിയിരുന്നു. ബേക്കൽ പോലീസിൻ്റെ സഹായത്തോടെ ബന്ധുക്കൾ പയ്യന്നൂരിലെ ലോഡ്ജിലും മറ്റും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഒളവറ സ്വദേശികളാണ് യുവാവിനെ തൂങ്ങിയ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. സഹോദരങ്ങൾ: സുമിത, സുജിത. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.