ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിതിരുവനന്തപുരം: കിളിമാനൂരിൽ ഭാര്യയേയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പവിഴം വീട്ടിൽ രാജേന്ദ്രനും ഭാര്യ ശശികലയുമാണ് മരിച്ചത്. ശശികലയെ കൊന്ന് രാജേന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് അറിയിച്ചു.


ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികലയെന്ന് പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post