താനൂരിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം മലപ്പുറം  താനൂര്‍: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മലപ്പുറത്ത് 21കാരന്‍ മരിച്ചു. മലപ്പുറം തിരൂര്‍ ബോയ്‌സ് സ്‌കൂളിന്‌ സമീപമുണ്ടായ അപകടത്തിലാണ് എളാരന്‍ കടപ്പുറത്തെ കെ അന്‍ഷാദ് മോന്‍ (21) മരിച്ചത്. 

കഴിഞ്ഞ ദിവസം   പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. ബൈക്ക് വൈദ്യുതി

പോസ്റ്റിലിടിച്ചാണ് പിറകിലിരുന്ന

അൻഷാദ് മോൻ തെറിച്ചു വീണു

മരിച്ചത്. കോട്ടക്കൽ സ്വാകാര്യ

ആശുപത്രിയിൽ എത്തിച്ചെങ്കിലും

രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ

ഗവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്

മോർട്ടം നടത്തി സംസ്കരിച്ചു.

വാഹനമോടിച്ചിരുന്ന ചിറക്കൽ

പുന്നൂക്കിൽ ഇടിയാട്ട് അരുണിന്

നിസാര പരിക്കേറ്റു. അൻഷാദ് മോന്റ

കുഞ്ചിത്താനകത്ത് ഷംസുദ്ദീൻ റംല

ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: റഊഫ് റഹിമാൻ,

ഫാസിൽ, നബീൽ, ഷബീൽ.

Post a Comment

Previous Post Next Post