കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.വയനാട്  കൽപ്പറ്റ:വൈത്തിരി തളിപ്പുഴയിൽ കാറും ഇന്നോവയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. കാട്ടിക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കാണ് പരിക്കേറ്റത്. കോഴിക്കോടേക്ക് പോകുകയായിരുന്ന കാറിലുണ്ടായിരുന്നവരാണ് പരിക്കേറ്റവർ .ഇവരെ വൈത്തിരി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോടേക്ക് റഫർ ചെയ്തു.

Post a Comment

Previous Post Next Post