ദേശീയ പാതയിൽ മീഡിയനിൽ കാർ ഇടിച്ചു കയറി നാലു പേർക്ക് പരുക്ക്.ആലപ്പുഴ അരൂർ: ദേശീയ പാതയിൽ മീഡിയനിൽ കാർ ഇടിച്ചു കയറി. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ മീഡിയനിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. 4 പേർക്ക് പരുക്ക് ഉണ്ട്. തൃക്കാക്കര കല്ലുങ്കൽ വീട്ടിൽ റഹിം (54), ഭാര്യ ഷീജ റഹിം (46), മകൾ ഫാസില (21), നിസ്സാ (10) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ നിന്ന് തൃക്കാക്കരയിലേക്ക് പോകുകയായിരുന്നു കാർ.


അരൂരിൽ നിന്നുള്ള ഫയർ റസ്ക്കു ടീം എത്തി കാർ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുന: സ്ഥാപിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാർ , സീനിയർ ഫയർ ഓഫീസർമാ രായ ടി. ക്ലമന്റ്, പി. മൃണാൾ കുമാർ, ബി. അൻസാർ, അജേഷ് ശർമ്മ, എം.ജെ. അർജ്ജുൻ , എസ്.കൃഷ്ണകുമാർ പങ്കെടുത്തു.

Post a Comment

Previous Post Next Post