മരം പൊട്ടി വീണ് ഗുരുതരമായി പരുക്കേറ്റ ജവാന്‍ മരിച്ചുമരം പൊട്ടി വീണ് ഗുരുതരമായി പരുക്കേറ്റ ജവാന്‍ മരിച്ചു. കാസര്‍ക്കോട് ചീമേനി സ്വദേശി ദിപുരാജാണ്(31) മരിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ 122 ഇന്‍ഫന്ററി ബറ്റാലിയന്‍ ടി എ മദ്രാസ് റെജ്‌മെന്റിലെ ജവാനാണ് ദിപുരാജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.വെള്ളിയാഴ്ച വൈകിട്ട് ഡ്യൂട്ടിക്ക് വരുന്നതിനിടെ വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ്ഹൗസിന് സമീപം വെച്ചാണ് ഉണങ്ങിയ മരം ദിപുരാജിന്റെ ദേഹത്ത് വീണ് പരുക്കേറ്റത്.

സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് ചീമേനി കള്ളപ്പാത്തിയിലെ പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. പള്ളിപ്പാറ ശിശു മന്ദിരത്തിലും വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.

Post a Comment

Previous Post Next Post