ദേശീയപാത വളാഞ്ചേരി വട്ടപ്പാറ പഴയ സർക്കിൾ ഓഫീസിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് പരുക്ക്.

 മലപ്പുറം വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ പഴയ സർക്കിൾ ഓഫീസിനു സമീപം വീണ്ടും വാഹനാപകടം. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.പുത്തനത്താണി ഭാഗത്തു നിന്നും വന്ന കാറും, എതിരേ വളാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ, കഞ്ഞിപ്പുര സിൽവാൻ ടൈൽസ് ഷോറൂം ജീവനക്കാരനായ ആലമിന്(29) കാലിനു പരുക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ഇവിടെയുണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post