ആലത്തിയൂരിൽ വാഹനാപകടം; ട്രാവല്ലറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം തിരൂർ ആലത്തിയൂർ: ഇന്ന് പുലർച്ചെ 3 മണിക്ക് ആലത്തിയൂർ അങ്ങാടിയിൽ ടെമ്പോ ട്രാവല്ലർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു..ആലപ്പുഴ സ്വദേശി ജിഥിൻ J മാത്യൂസ് (24) എന്ന യാളാണ് മരിച്ചത്..

ചമ്രവട്ടം സ്നേഹപാതയിലെ ബർഗ്ഗർ മേക്കറാണ് മരിച്ച ജിഥിൻ, ഇന്നലെ സുഹൃത്തിനെ വീട്ടിൽ കൊണ്ട് വിട്ട് തിരിച്ച് വരും വഴി ആലത്തിയൂർ ജംഗ്ഷനിൽ എത്തിയപ്പോൾ കണ്ണൂരിൽ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ടമ്പോട്രാവലർ ജിഥിൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു..

ഉടൻ തന്നെ ഇംമ്പിച്ചിബാവ ഹോസ്റ്റലിൽ എത്തിക്കുകയും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്ന വഴി ചേളാരിയിൽ എത്തിയപ്പോൾ മരണം സംഭവിക്കുകയായിരുന്നു...

മൃതു ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post