തോട്ടപ്പടി മേൽപ്പാലത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്



തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ തോട്ടപ്പടി മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. നാല് മാസം പ്രായമുള്ളതും, ഏഴു വയസ്സ് പ്രായം ഉള്ളതുമായ രണ്ട് കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടും. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ ജൂബിലി മിഷൻആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെ ആണ് അപകടം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും ആലുവയിലേയ്ക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. തോട്ടപ്പടി മേൽപ്പാലം കയറുന്നതിനിടെ ദേശീയപാതയിൽ കിടന്ന ടാർപ്പായ കണ്ട് ഡ്രൈവർ കാർ  വെട്ടിച്ചതാണ് നിയന്ത്രണം വിടാൻ കാരണം. നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച്  മറിയുകയായിരുന്നു.

പ്രദേശത്ത് ദേശീയപാതയിൽ തെരുവ്

വിളക്കുകൾ ഇല്ലാതിരുന്നതാണ് അപകട

കാരണം എന്ന് നാട്ടുകാർ പറഞ്ഞു.

മേഖലയിൽ തെരുവ് വിളക്കുകൾ

സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ

പ്രതിഷേധിച്ചു. അപകടത്തിൽ പെട്ട വാഹനം

സ്ഥലത്ത് നിന്നും നീക്കാൻ ദേശീയപാത

റിക്കവറി വിങ്ങിനെ അനുവദിച്ചില്ല. തുടർന്ന്

മണ്ണുത്തി പോലീസ് സ്ഥലത്തെത്തി

നാട്ടുകാരുമായി സംസാരിച്ചാണ് വാഹനം

Post a Comment

Previous Post Next Post