വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; ഒരാള്‍ മരിച്ചു,രണ്ട് പേര്‍ക്ക് പരിക്ക്ആലപ്പുഴ: വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അമ്ബലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയില്‍ പ്രസന്നകുമാറാണ് മരിച്ചത്. 


ദേശീയ പാതയില്‍ പുറക്കാട് പുത്തന്‍ നടക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ബന്ധു നിധിനെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുപോകാനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിധിനെയും കാര്‍ യാത്രക്കാരനായ നൂറനാട് പള്ളിക്കല്‍ ബാബു എന്നിവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post