കാട്ടുപന്നി കുറുകെ ചാടി; പാലക്കാട് ഓട്ടോ മറിഞ്ഞ് ഒരു മരണംപാലക്കാട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി അബ്ദുല്‍ ഹക്കീമാണ് ഓട്ടോ മറിഞ്ഞ് മരിച്ചത്.

പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്കൂളിന് സമീപത്ത് രാത്രി ഒന്‍പതരയോടെയാണ് അപകടം സംഭവിച്ചത്.


കുറുകെ ചാടിയ പന്നിയെ ഇടിച്ചതോടെ ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരായ കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, പത്ത് വയസുകാരന്‍ ആദിദേവ് തുടങ്ങിയവര്‍ക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post