കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യംകണ്ണൂർ: ആറളം ഫാം പത്താം ബ്ലോക്കിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ്(43) മരിച്ചത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്ത് പൊലീസ് കാംപ് ചെയ്യുന്നുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പെടെ നൂറു കണക്കിനാളുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.


കാട്ടാന ശല്യം അതിരൂക്ഷമായിട്ടും വനം വകുപ്പ് ഇടപെട്ടില്ലെന്ന പരാതി യിലാണ് ആറളത്തെ ജനങ്ങള്‍. ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും.

Post a Comment

Previous Post Next Post