ഉത്സവം കണ്ട് മടങ്ങുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു കോഴിക്കോട്: ഉത്സവം കണ്ട്

മടങ്ങുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.

പരുത്തിപ്പാറ തിരുത്തിയാട്ട് പി. വിമല (59)

ആണ് മരിച്ചത് . ശനിയാഴ്ചരാത്രി എട്ട്

മണിയോടെ അറപ്പുഴ പാലത്തിലാണ്

അപകടമുണ്ടായത്. കരിയാത്തൻകോട്ട

കാവിലെ ഉത്സവം കണ്ട്

ഭർത്താവിനൊപ്പം

വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത

വേഗതയിലെത്തിയ കാർ ഇടിച്ചു

തെറിപ്പിക്കുകയായിരുന്നു. ദൂരേക്ക് തെറിച്ചു

വീണതിനാൽ ഏറെ നേരം തെരച്ചിൽ

നടത്തിയാണ് കണ്ടത്താൻ കഴിഞ്ഞത്.

ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഐ.ടി

ഗംഗാധരൻ. മക്കൾ: ഐ.ടി നവീൻ (ഖത്തർ

), ഐ.ടി അഞ്ജലി. മരുമക്കൾ: ലിജി,

വിഷ്ണുഹരി (ദുബൈ). സഹോദരങ്ങൾ:

ഗോപാലൻകുട്ടി,പ്രേമ,രമണി, തങ്കം ,ഉഷ

പരേതരായ പുതിയോട്ടിൽ വേലായുധൻ

നായരുടെയും ജാനകി അമ്മയുടെയും

മകളാണ്.

Post a Comment

Previous Post Next Post