കനാലിൽ വീണ് കാണാതായ അനിലിന്റെ മൃതദേഹം കണ്ടെത്തി


പത്തനംതിട്ട: സ്കൂട്ടർ നിയന്ത്രണം വിട്ട് കനാലിൽ വീണ് കാണാതായ കാന്റീൻ കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മണക്കാല പോളിടെക്നിക് കോളേജിലെ കാന്റീൻ നടത്തിപ്പുകാരനായ ജനശക്തി സർവോദയം അനിൽ ഭവനത്തിൽ അനിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി അടൂർ അഗ്നി ശമന സേന പുറത്തെടുത്തത്.


ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. കനാൽ വക്കിൽ സ്കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.

ശക്തമായ ഒഴുക്കുകാരണം തെരച്ചിൽ

കാര്യമായി നടത്താൻ ആദ്യ ദിവസം

ഫയർഫോയ്സിനും സ്കൂബ ടീമിനും

കഴിഞ്ഞിരുന്നില്ല.

ഞായറാഴ്ച്ച രാവിലെ കെ ഐ പി

കനാലിന്റെ ഏഴംകുളം ഭാഗത്ത് നിന്നും

ഈ കനാലിലേക്ക് ഉള്ള ഷട്ടർ

പൂർണ്ണമായും അടച്ചെങ്കിലും അപകട

സ്ഥലത്തേക്ക് വെള്ളം എത്തുന്നത്

നിയന്ത്രിക്കാൻ വീണ്ടും ഏറെ സമയം

എടുത്തു. ഇത് തിരച്ചിലിനെ കൂടുതൽ

ദുഷ്കരം ആക്കി. ഇവിടേക്ക് സ്കൂബ

ടീം ഇറങ്ങിയപ്പോൾ പൂർണ്ണമായും

ചെളിയും മാലിന്യവും നിറഞ്ഞ അവസ്ഥ

ആണുണ്ടായത്. പിന്നീട് ഇത് നീക്കിയ

ശേഷമാണ് തെരച്ചിൽ ആരംഭിക്കാൻ

കഴിഞ്ഞത്.


Post a Comment

Previous Post Next Post