നെല്ലിശ്ശേരിയിൽ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു




മലപ്പുറം എടപ്പാൾ: ചങ്ങരംകുളം  : നെല്ലിശ്ശേരിയിൽ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


ചങ്ങരംകുളം മൂക്കുതല സ്വദേശിയും കുറ്റിപ്പാലയിൽ താമസക്കാരനുമായ കോലത്ത പറമ്പിൽ  ചന്ദ്രൻ്റ മകൻ സിദ്ധാർത്ഥ്  (ഷർമ്മിത്ത് -29) ആണ്  മരണപ്പെട്ടത്.


പരിക്കേറ്റ സിദ്ധാർത്ഥിനെ ഉടനെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ച് ബന്ധുക്കൾക്ക് വിട്ട് നൽകും

ചങ്ങരംകുളം പാറക്കലിൽ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനാണ് സിദ്ധാർത്ഥ് .
അമ്മ :പ്രേമ (പരേത) സഹോദരൻ : ശ്രീജിത്ത്(പരേതൻ

Post a Comment

Previous Post Next Post