മോട്ടോർ അടിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് പേർ മരിച്ചുപാലക്കാട്‌  അട്ടപ്പാടി: രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി സ്വദേശി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മാത്യുവിന്റെ കൃഷിയിടത്തിലേക്ക് മോട്ടോർ അടിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. തകരാർ സംശയിച്ച് സർവീസ് വയർ വലിച്ചു കൊണ്ടു പോകുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. മാത്യുവിന്റെ സഹായിയാണ് രാജു. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post