ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു



കോഴിക്കോട്:പാലാഴി ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി സ്വദേശിനിയായ എ.എൻ. ഷാജുന്റെ ഭാര്യ ഷൈനി (54) ആണ് മരിച്ചത്.

പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. 


ഇന്നലെ രാത്രി, ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കിടെയാണ് മരണം സംഭവിച്ചത്. പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് അവതരിപ്പിച്ച നൃത്തത്തിലായിരുന്നു ഷൈനിയും പങ്കുചേർന്നത്. നൃത്തം പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് ഷൈനിക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ സ്റ്റേജിന് പിന്നിലേക്ക് മാറിയ അവരെ ഒപ്പമുണ്ടായിരുന്നവർ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഡോ. സ്‌നേഹ, സപ്ത എന്നിവരാണ് ഷൈനിയുടെ മക്കൾ. നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ് അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം.

Post a Comment

Previous Post Next Post