എറണാകുളം കൂത്താട്ടുകുളം : എംസി റോഡിൽ കൂത്താട്ടുകുളത്ത് അമ്പലംകുന്നിൽ വെയിറ്റിംഗ് ഷെഡിലേക്ക് കാർ പാഞ്ഞു കയറി രണ്ടുപേർക്ക് പരിക്ക്.
കാർ ഡ്രൈവറായ കോതമംഗലം മറ്റത്തിൽ മാഹിൻ ലാൽ (26), വെയ്‌റ്റിംഗ് ഷട്ടിൽ ഇരുന്നിരുന്ന കരിമ്പന നെടുംകാട്ടിൽ ഏലിയാമ്മ ബെന്നി (50) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്‌ച രാവിലെ 7.30 ഓടെയാണ് അപകടം. കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് എതിർവശത്തുള്ള വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വെയിറ്റിംഗ് ഷെഡിൽ ഇരുന്നിരുന്ന ഏലിയാമ്മ ഷെഡിന് പുറത്തേക്ക് തെറിച്ചു വീണു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ കാറിനുള്ളിൽ പരിക്കേറ്റ നിലയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും തെറിച്ചുവീണ ഏലിയാമ്മയെയും കൂത്താട്ടുകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ വെയിറ്റിംഗ് ഷെഡ് പൂർണമായി തകർന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ മുൻഭാഗവും പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരമായി പറയുന്നത്.
