നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ചു; ഡ്രൈവറെ പുറത്തെടുത്തത് ഒന്നര മണിക്കൂറോളം പരിശ്രമിച്ച്കാസർകോട്  കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പാചക വാതടാങ്കര്‍ ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ ക്യാബിനുള്ളില്‍ ഒന്നര മണിക്കൂറോളം കുടുങ്ങി. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി തങ്കരാജാണ് അകത്ത് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ ബേക്കല്‍ തൃക്കണ്ണാട്ടാണ് അപകടം. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും അഗ്‌നിരക്ഷാസേനയെത്തി സാഹസികമായാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍, ഓഫീസര്‍മാരായ ജീവന്‍, ഷിജു, സുധീഷ്, അനീഷ്, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തങ്കരാജിന്റെ കാലിന് പരിക്കുണ്ട്.

Post a Comment

Previous Post Next Post